Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NationalHighway

സംസ്ഥാനത്തെ വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ളി​ൽ 60 ശ​ത​മാ​ന​വും ദേ​ശീ​യ​പാ​ത​യി​ൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് ക​​​​ഴി​​​​ഞ്ഞ ഏ​​​​താ​​​​നും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ഉ​​​​ണ്ടാ​​​​കു​​​​ന്ന വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ 60 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​റെ​​​​യും നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ക്കു​​​​ന്ന ദേ​​​​ശീ​​​​യ​​​​പാ​​​​ത-66 ലെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട്.

2023ൽ ​​​​സം​​​​സ്ഥാ​​​​ന​​​​ത്തെ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ മ​​​​രി​​​​ച്ച 4,084 മ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ 2,318 എ​​​​ണ്ണ​​​​വും എ​​​​ൻ​​​​എ​​​​ച്ച്-66 ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് മ​​​​ന്ത്രി പി.​​​​കെ. ബ​​​​ഷീ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

2024​​​ലെ 3,880 ​മ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ 1,950 എ​​​​ണ്ണ​​​​വും 2025ലെ 3,733 ​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ 1,733ഉം ​​​​ദേ​​​​ശീ​​​​യ​​​​പാ​​​​ത 66ലാ​​​​ണ് ന​​​​ട​​​​ന്ന​​​​ത്.

Kerala

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ

മൂന്നാർ: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ കല്ലാറിനു സമീപമാണ് റോഡിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞുതാണത്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്.

കഴിഞ്ഞ ശനിയാഴ്ച മാത്രം നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള പാതയിൽ വിവിധയിടങ്ങളിൽ മണ്ണിടിയുകയും അടിമാലി ടൗൺ വെള്ളക്കെട്ടിൽ മുങ്ങുകയും ചെയ്തിരുന്നു. തുടർച്ചയായ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ യാത്രക്കാരെയും പ്രദേശവാസികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ദേശീയപാത നിർമാണവും പ്രദേശത്ത് പെയ്യുന്ന കനത്ത മഴയുമാണ് തുടർച്ചയായ മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അശാസ്ത്രീയമായ ദേശീയപാത നിർമാണം കാരണമാണ് പലതവണ ഈ പ്രദേശത്ത് വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.

National

ജമ്മു-ശ്രീനഗർ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ; 1700 ട്രക്കുകൾ കുടുങ്ങി

ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ ഉ​​​​ധം​​​​പു​​​​ർ ജി​​​​ല്ല​​​​യി​​​​ലു​​​​ണ്ടാ​​​​യ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ജ​​​​മ്മു-​​​​ശ്രീ​​​​ന​​​​ഗ​​​​ർ ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ ഗ​​​​താ​​​​ഗ​​​​തം പൂ​​​​ർ​​​​ണ​​​​മാ​​​​യി ത​​​​ട​​​സ​​​​പ്പെ​​​​ട്ടു. 250 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ പാ​​​​ത​​​​യി​​​​ൽ ഉ​​​​ധം​​​​പു​​​​രി​​​​ലെ ദേ​​​​വാ​​​​ൽ മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണ് തി​​​​ങ്ക​​​​ളാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ച​​​​യോ​​​​ടെ വ​​​ൻ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഉ​​​​ധം​​​​പു​​​രി​​​​നും ബേ​​​​നി​​​​ഹാ​​​​ളി​​​​നും ഇ​​​​ട​​​​യി​​​​ലാ​​​​യി 1,700ഓ​​​​ളം ച​​​​ര​​​​ക്കു​​​​ലോ​​​​റി​​​​ക​​​​ളും നി​​​​ര​​​​വ​​​​ധി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും കു​​​​ടു​​​​ങ്ങി.

മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​നു പു​​​​റ​​​​മേ ദോ​​​​ഡ ജി​​​​ല്ല​​​​യി​​​​ലെ പ്ര​​​​ധാ​​​​ന​​​​പാ​​​​ല​​​​ത്തി​​​​ൽ വി​​​​ള്ള​​​​ലു​​​​ക​​​​ൾ ക​​​​ണ്ട​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് സൂ​​​​ര​​​​ക്ഷ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി് ഇ​​​​തു​​​​വ​​​​ഴി​​​​യു​​​​ള്ള ഗ​​​​താ​​​​ഗ​​​​ത​​​​വും പൂ​​​​ർ​​​​ണ​​​​മാ​​​​യി നി​​​​രോ​​​​ധി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. പാ​​​​ത​​​​യി​​​​ലെ മ​​​​ണ്ണും അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ളും ദേ​​​​ശീ​​​​യ പാ​​​​താ അ​​​​ഥോ​​​​റി​​​​റ്റി​​​​യി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ നീ​​​​ക്കം ചെ​​​​യ്യു​​​​ക​​​​യാ​​​​ണ്.

നി​​​​ല​​​​വി​​​​ൽ പാ​​​​ത​​​​യു​​​​ടെ ഒ​​​​രു​​​​വ​​​​ശ​​​​ത്തു​​​​കൂ​​​​ടി ഘ​​​​ട്ടം​​​​ഘ​​​​ട്ട​​​​മാ​​​​യി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ക​​​​ട​​​​ത്തി​​​​വി​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്നു പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. റോ​​​​ഡി​​​​ന്റെ ന​​​​വീ​​​​ക​​​​ര​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന​​​​തു​​​​വ​​​​രെ ജ​​​​മ്മു​​​​വി​​​​ൽ​​​നി​​​​ന്ന് ശ്രീ​​​​ന​​​​ഗ​​​​ർ, ദോ​​​​ഡ, രാം​​​​ബ​​​​ൻ, പ​​​​ട്‌​​​​നി​​​​ടോ​​​​പ്പ് ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളൊ​​​​ന്നും ക​​​​ട​​​​ത്തി​​​​വി​​​​ടി​​​​ല്ലെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

കൊച്ചി– ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലം-വാളറ ഭാഗം റവന്യു ഭൂമിയെന്ന് വ്യക്തത വരുത്തി സര്‍ക്കാര്‍

കൊ​​ച്ചി: കൊ​​ച്ചി– ധ​​നു​​ഷ്കോ​​ടി ദേ​​ശീ​​യ​​പാ​​ത​​യി​​ലെ നേ​​ര്യ​​മം​​ഗ​​ലം മു​​ത​​ല്‍ വാ​​ള​​റ വ​​രെ ഭാ​​ഗം റ​​വ​​ന്യു ഭൂ​​മി​​യാ​​ണെ​​ന്നും അ​​ടി​​സ്ഥാ​​ന നി​​കു​​തി ര​​ജി​​സ്റ്റ​​റി​​ല്‍ (ബി​​ടി​​ആ​​ര്‍) റോ​​ഡ് പു​​റ​​മ്പോ​​ക്കാ​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​തെ​​ന്നും വ്യ​​ക്ത​​ത വ​​രു​​ത്തി സ​​ര്‍ക്കാ​​ര്‍ ഉ​​ത്ത​​ര​​വ്.

വ​​നേ​​ത​​ര ആ​​വ​​ശ്യ​​ത്തി​​നു​​ള്ള ഉ​​പ​​യോ​​ഗം അം​​ഗീ​​ക​​രി​​ച്ച് 1927ലും 1932​​ലും ഉ​​ത്ത​​ര​​വു​​ള്ള​​തി​​നാ​​ല്‍ ഡീ ​​ഫോ​​റ​​സ്റ്റ് സ്‌​​റ്റേ​​ഷ​​ന്‍ വി​​ജ്ഞാ​​പ​​നം ആ​​വ​​ശ്യ​​മി​​ല്ല. 1980ല്‍ ​​വ​​ന​​സം​​ര​​ക്ഷ​​ണ നി​​യ​​മം വ​​രു​​ന്ന​​തി​​ന് മു​​മ്പ് സ്ഥ​​ലം പൊ​​തു​​മ​​രാ​​മ​​ത്തി​​ന് കൈ​​മാ​​റി​​യ​​തി​​നാ​​ല്‍ വ​​നേ​​ത​​ര ആ​​വ​​ശ്യ​​ത്തി​​നു​​ള്ള ഭൂ​​മി​​യാ​​യി ഇ​​തു ക​​ണ​​ക്കാ​​ക്കാ​​മെ​​ന്നും ദേ​​ശീ​​യ​​പാ​​ത നി​​ര്‍മാ​​ണ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്ക് ത​​ട​​സ​​മി​​ല്ലെ​​ന്നും ചീ​​ഫ് സെ​​ക്ര​​ട്ട​​റി ബി​​ശ്വ​​നാ​​ഥ് സി​​ന്‍ഹ പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വി​​ല്‍ പ​​റ​​യു​​ന്നു.  ഉ​​ത്ത​​ര​​വ് സ​​ര്‍ക്കാ​​ര്‍ ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി.

ഈ ​​മേ​​ഖ​​ല​​യി​​ല്‍ നി​​ര്‍മാ​​ണം വി​​ല​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് തൊ​​ടു​​പു​​ഴ സ്വ​​ദേ​​ശി എം.​​എ​​ന്‍. ജ​​യ​​ച​​ന്ദ്ര​​ന്‍ ന​​ല്‍കി​​യ ഹ​​ര്‍ജി​​യാ​​ണ് കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​ത്. സ്ഥ​​ലം റി​​സ​​ര്‍വ് വ​​നം ആ​​ണെ​​ന്ന് 2025 മാ​​ര്‍ച്ചി​​ല്‍ അ​​റി​​യി​​ച്ച സ​​ര്‍ക്കാ​​ര്‍, പി​​ന്നീ​​ട് റ​​വ​​ന്യു ഭൂ​​മി​​യാ​​ണെ​​ന്ന് നി​​ല​​പാ​​ട് മാ​​റ്റി​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ളും ഭൂ​​പ​​ട​​ങ്ങ​​ളും പ​​രി​​ശോ​​ധി​​ച്ച് ചീ​​ഫ് സെ​​ക്ര​​ട്ട​​റി തീ​​രു​​മാ​​ന​​മെ​​ടു​​ക്ക​​ണ​​മെ​​ന്ന് കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്നു.

റോ​​ഡ് ആ​​വ​​ശ്യ​​ത്തി​​ന് 1932ല്‍ ​​പൊ​​തു​​മ​​രാ​​മ​​ത്തു വ​​കു​​പ്പി​​ന് റോ​​ഡ് നി​​ര്‍മാ​​ണ​​ത്തി​​ന് 100 മീ​​റ്റ​​ര്‍ വീ​​തി​​യി​​ല്‍ തി​​രു​​വി​​താം​​കൂ​​ര്‍ രാ​​ജ്യം സ്ഥ​​ലം കൈ​​മാ​​റു​​ക​​യും വ​​നം​​വ​​കു​​പ്പി​​ന്‍റെ അ​​നു​​മ​​തി​​യോ​​ടെ ഇ​​തം​​ഗീ​​ക​​രി​​ച്ച് 1996ല്‍ ​​വി​​ജ്ഞാ​​പ​​നം പു​​റ​​പ്പെ​​ടു​​വി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ള്ള​​തു​​മാ​​ണെ​​ന്ന് ഉ​​ത്ത​​ര​​വി​​ല്‍ പ​​റ​​യു​​ന്നു. അ​​ന്നു മു​​ത​​ല്‍ വ​​നേ​​ത​​ര ആ​​വ​​ശ്യ​​ങ്ങ​​ള്‍ക്ക് ഉ​​പ​​യോ​​ഗി​​ച്ചു​​വ​​രു​​ന്ന​​താ​​ണെ​​ന്നാ​​ണു ക​​ള​​ക്ട​​റു​​ടെ റി​​പ്പോ​​ര്‍ട്ട്.

Viral

അമിതഭാരം അപകടമുണ്ടാക്കി; അംറോഹയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അം​റോ​ഹ​യി​ലെ ദേ​ശീ​യ​പാ​ത​യി​ൽ ക​രി​മ്പ് ക​യ​റ്റി വ​ന്ന ട്ര​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം പ്ര​ദേ​ശ​ത്ത് വ​ലി​യ പ​രി​ഭ്രാ​ന്തി പ​ര​ത്തി. ജോ​യ​യി​ലെ ഇ​ഖ്ബാ​ൽ ന​ഗ​റി​ന് സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു ഈ ​സം​ഭ​വം.

അ​മി​ത​ഭാ​രം ക​യ​റ്റി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ച​രി​ഞ്ഞു നീ​ങ്ങി​യ ട്ര​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ മൊ​ബൈ​ൽ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തു​ക​യും അ​ത് നി​മി​ഷ​ങ്ങ​ൾ​ക്ക​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്തു.

റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന് സ​മീ​പ​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് ട്ര​ക്കി​ന്‍റെ ബാ​ല​ൻ​സ് പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട​ത്. ത​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് ട്ര​ക്ക് മ​റി​യു​മോ എ​ന്ന ഭീ​തി​യി​ലാ​യി​രു​ന്നു ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​വ​ർ.

ട്ര​ക്ക് മ​റി​ഞ്ഞ​തോ​ടെ ട​ൺ ക​ണ​ക്കി​ന് ക​രി​മ്പ് റോ​ഡി​ലേ​ക്ക് ചി​ത​റി വീ​ഴു​ക​യും ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് കി​ലോ​മീ​റ്റ​റു​ക​ളോ​ളം നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ഉ​ണ്ടാ​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് ഡി​ദൗ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ന​ടി സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. റോ​ഡി​ൽ വീ​ണ ക​രി​മ്പ് നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി മ​റ്റൊ​രു ട്ര​ക്ക് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​ച്ചു.

വ​ലി​യൊ​രു അ​പ​ക​ട​മാ​ണ് ന​ട​ന്ന​തെ​ങ്കി​ലും ആ​ർ​ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ ജീ​വ​ഹാ​നി​യോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല എ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​യി. നി​ല​വി​ൽ പോ​ലീ​സ് ഇ​ട​പെ​ട്ട് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Viral

ദേശീയപാതയിൽ ദമ്പതികളുടെ അപകടകരമായ സെൽഫി ഭ്രമം; ബുദ്ധിശൂന്യതയ്ക്ക് കൈയും കാലും വെച്ചാൽ ഇങ്ങനെയിരിക്കും

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ താ​ൽ​ക്കാ​ലി​ക പ്ര​ശ​സ്തി​ക്കാ​യി സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ സു​ര​ക്ഷ​യും പ​ണ​യ​പ്പെ​ടു​ത്തു​ന്ന വി​ചി​ത്ര​മാ​യൊ​രു പ്ര​വ​ണ​ത ഇ​ന്ത്യ​യി​ലെ ദേ​ശീ​യ​പാ​ത​ക​ളി​ൽ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.

ഇ​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മെ​ന്നോ​ണം, തി​ര​ക്കേ​റി​യ ഹൈ​വേ​യു​ടെ ന​ടു​വി​ലി​രു​ന്ന് സെ​ൽ​ഫി എ​ടു​ത്ത ദ​മ്പ​തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ വ​ലി​യ രീ​തി​യി​ലു​ള്ള ജ​ന​രോ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ന്നു.

അ​തി​വേ​ഗ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ഞ്ഞു​പോ​കു​ന്ന പാ​ത​യു​ടെ ന​ടു​വി​ൽ യാ​തൊ​രു ഭ​യ​വു​മി​ല്ലാ​തെ വി​ശ്ര​മി​ക്കു​ന്ന രീ​തി​യി​ൽ ഇ​രു​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ സെ​ൽ​ഫി​യെ​ടു​പ്പ്.

ഈ ​സ​മ​യ​ത്ത് പാ​ഞ്ഞു​വ​ന്ന ഒ​രു കാ​ർ ദ​മ്പ​തി​ക​ളു​ടെ തൊ​ട്ട​ടു​ത്തെ​ത്തി​യ​പ്പോ​ൾ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ഇ​ട്ട​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ടി​ട്ടും ത​ങ്ങ​ളു​ടെ തെ​റ്റ് തി​രു​ത്തു​ന്ന​തി​ന് പ​ക​രം, വാ​ഹ​നം നി​ർ​ത്തി​യ ഡ്രൈ​വ​റോ​ട് ത​ട്ടി​ക്ക​യ​റാ​നാ​ണ് ഇ​വ​ർ ശ്ര​മി​ച്ച​ത് എ​ന്ന​താ​ണ് ഏ​റെ ഞെ​ട്ടി​ക്കു​ന്ന വ​സ്തു​ത. ഇ​ത്ര​യും വ​ലി​യ റോ​ഡി​ൽ ത​ങ്ങ​ളെ കാ​ണാ​ൻ സാ​ധി​ച്ചി​ല്ലേ എ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ വി​ചി​ത്ര​മാ​യ ചോ​ദ്യം.

ഈ ​വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സൈ​ബ​ർ ലോ​ക​ത്ത് വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. ഇ​ത്ത​രം സാ​ഹ​സി​ക​ത​ക​ൾ കാ​ട്ടു​ന്ന​വ​ർ​ക്കെ​തി​രെ വെ​റും പി​ഴ മാ​ത്ര​മ​ല്ല, ത​ട​വു​ശി​ക്ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും ആ​വ​ശ്യം.

പ​ല​പ്പോ​ഴും ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​പ​ക​ട​മു​ണ്ടാ​യാ​ൽ യാ​തൊ​രു തെ​റ്റും ചെ​യ്യാ​ത്ത ഡ്രൈ​വ​ർ​മാ​ർ പ്ര​തി​ക്കൂ​ട്ടി​ലാ​കു​ന്ന​ത് പ​തി​വാ​ണെ​ന്നും ക​മ​ന്‍റു​ക​ൾ ഉ​യ​രു​ന്നു​ണ്ട്.

ഹൈ​വേ​ക​ളും എ​ക്സ്പ്ര​സ് വേ​ക​ളും അ​തി​വേ​ഗ ഗ​താ​ഗ​ത​ത്തി​നാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​താ​ണെ​ന്നും അ​വി​ടെ ഫോ​ട്ടോ​ഗ്ര​ഫി​ക്ക് വേ​ണ്ടി സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കു​ന്നു.

ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന നി​യ​മ​ങ്ങ​ൾ നി​ല​വി​ലു​ണ്ടാ​യി​ട്ടും നി​യ​മ​ത്തെ പു​ച്ഛി​ച്ചു​ത​ള്ളു​ന്ന ഇ​ത്ത​രം ആ​ളു​ക​ൾ സ​മൂ​ഹ​ത്തി​ന് ത​ന്നെ ഭീ​ഷ​ണി​യാ​ണെ​ന്ന് ഗ​താ​ഗ​ത സു​ര​ക്ഷാ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Latest News

Corehub Up